കൊല്ലം: പട്ടത്താനം ദിവ്യ നഗർ റസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ഉല്ലാസ ബോട്ട് യാത്രയും നടത്തി. രാവിലെ 11ന് കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച ബോട്ട് യാത്ര മൺറോത്തുരുത്ത് സാമ്പ്രാണിക്കോടി ചുറ്റി വൈകിട്ട് 5ന് കൊല്ലത്തു എത്തിച്ചേർന്നു. അംഗങ്ങളുടെ വിവിധയിനം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ബോട്ട് യാത്രയ്ക്ക് പ്രസിഡന്റ് ഡോ. സേതുനാഥ്, വൈസ് പ്രസിഡന്റ് ഗ്രേസ് പ്രസാദ്, സെക്രട്ടറി ഡോ. ലിൻഡ പയസ്, എക്സിക്യുട്ടീവ് അംഗങ്ങൾ ലീൻ ബെർനാർഡ്, പ്രസാദ് മാത്യു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |