കൊല്ലം: കേരളകൗമുദിയുടെയും കൊല്ലം ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, വിജയദശമി ദിനമായ ഒക്ടോബർ 2ന് കൊല്ലം ശാരദാമഠത്തിൽ വിദ്യാരംഭം നടക്കും. രാവിലെ 7.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. വി.പി.ജഗതിരാജ്, കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് പി. സോമരാജൻ എന്നിവർ ചേർന്ന് ആദ്യക്ഷരം കുറിക്കൽ ഉദ്ഘാടനം ചെയ്യും.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, പ്രൊഫ. കെ. ശശികുമാർ, ഡോ. ഡി.ചന്ദ്രബോസ്, പ്രൊഫ. എസ്.വി. മനോജ്, പ്രൊഫ. എസ്. ജിഷ, പ്രൊഫ. അശ്വതി സുഗുണൻ, ഡോ. എസ്.മനോജ്, പ്രൊഫ. എസ്.ഉഷ, പ്രൊഫ. വി.വിജയൻ, എസ്. അംജിത്ത്, എസ്.കനകജ, വി.സന്ദീപ്, പ്രൊഫ. നിഷ.ജെ.തറയിൽ, പ്രൊഫ. കെ.അനിരുദ്ധൻ, പ്രൊഫ. സി.അനിതാശങ്കർ, പ്രൊഫ. ടി.എസ്.രാജു, പ്രൊഫ. പ്രഭ പ്രസന്നകുമാർ, ഡോ. ദീപ്തി പ്രേം, ഡോ. എം.ദേവകുമാർ, പ്രൊഫ. ഹരിഹരൻ, ഡോ. സുഷമാദേവി, ഡോ. സീത തങ്കപ്പൻ, ഡോ. എസ്.പ്രീത രാജിലൻ, പ്രൊഫ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. ടി.വി.രാജു, ഡോ. സിബില, ഡോ. എസ്.സുലേഖ, ഡോ. മേഴ്സി ബാലചന്ദ്രൻ, ഡോ. എൻ.എസ്.അജയഘോഷ്, ഡോ. എം.എൻ.ദയാനന്ദൻ, പ്രൊഫ. പി.ആർ.ജയചന്ദ്രൻ, ഡോ. ബി.സുരേഷ്ബാബു, പ്രൊഫ. കെ.ശിവപ്രസാദ്, കടയ്ക്കോട് ബി.സാംബശിവൻ, ദീപ്തി, പ്രിയദർശിനി, എം.സി.രാജിലൻ, ജെ.വിമലകുമാരി, സുലേഖ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകരും. വിദ്യാരംഭത്തിന്റെ ഫോട്ടോ കേരളകൗമുദി തത്സമയം വിതരണം ചെയ്യും. ശാരദ മഠത്തിലും (ഫോൺ: 9349716433) കേരളകൗമുദി ഓഫീസിലും (ഫോൺ: 9946105555) വിദ്യാരംഭത്തിന് പേര് രജിസ്റ്റർ ചെയ്യാം. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശാരദാമഠത്തിൽ പ്രത്യേക പൂജകൾക്ക് പുറമേ എല്ലാദിവസവും കലാപരിപാടികളും അരങ്ങേറുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |