കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷന് സി. കേശവൻ നഗർ മയ്യനാട് എന്നു നാമകരണം നടത്തണമെന്ന് കൗമുദി ബാലകൃഷ്ണൻ സംസ്‍കാരിക സമിതി ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മയ്യനാട് സി കേശവൻ സ്മാരകം സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് പണി പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചെങ്കിലുംനിലവിൽ പരമ ദയനീയമാണ് സ്മാരകത്തിന്റെ സ്ഥിതി. ജീർണാവസ്ഥയിലായ സി. കേശവൻ സ്മാരക ഹാളിൽ വൈദ്യുതി വിച്ഛേദിച്ചിട്ടു ഒന്നര വർഷം ആയി. സ്മാരകം നവീകരിച്ചു സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൗമുദി ബാലകൃഷ്ണൻ സാംസ്‌കാരിക സമിതി യോഗം മയ്യനാട് ബി. ഡിക്സൺ അദ്ധ്യക്ഷനായി. ഭാരവാഹികളായി മയ്യനാട് ബി.ഡിക്സ്ൺ (പ്രസിഡന്റ്),വി.ശിശുപാലൻ (വർക്കിംഗ് പ്രസിഡന്റ്), ക്യാപ്റ്റൻ സുരേഷ്, അഡ്വ. ജി. അജിത് (വൈസ് പ്രസിഡന്റ്), ബി. ശങ്കരനാരായണ പിള്ള (ജനറൽ സെക്രട്ടറി), കവിരാജൻ (ജോയിന്റ് സെക്രട്ടറി), രക്ഷാധികാരി ഡോ.എസ്. രാധാകൃഷ്ണൻ, സലിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |