കൊല്ലം: സ്വകാര്യ ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നുവെന്നും നിയമാനുസൃതമായി പലിശ ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നുവെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ 67-ാമത് സംസ്ഥാന സമ്മേളനവും കുടുംബ സംഗമവും കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് വിഷയങ്ങളിൽ നിയമപരമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. തെറ്റായ പ്രവണതകൾ പുലർത്തുന്നവരെ തിരിച്ചറിഞ്ഞ് മാറ്റി നിറുത്താൻ തയ്യാറാകണം. സാധാരണക്കാരായ ജനങ്ങൾ വലിയ തോതിൽ പറ്റിക്കപ്പെടുന്ന സാഹചര്യത്തിൽ, നിയമാനുസൃതമായി നടത്തുന്ന എല്ലാ ബിസിനസുകൾക്കും സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് അദ്ധ്യക്ഷനായി. ജില്ലയിലെ വിവിധ എയ്ഡഡ് കോളേജുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ മുന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി വിതരണം ചെയ്തു. അംഗങ്ങളുടെ കുട്ടികൾക്കുള്ള അപ്രീസിയേഷൻ അവാർഡുകൾ എം. നൗഷാദ് എം.എൽ.എ വിതരണം ചെയ്തു. വിവിധ എൻഡോവ്മെന്റുകളുടെ വിതരണം കൊല്ലം കോർപ്പറേഷൻ കൗൺസിലർ എസ്. സജിതാനന്ദും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു സ്വാഗതം പറഞ്ഞു. രക്ഷാധികാരി സി.എൻ. ജേക്കബ്, സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, സീനിയർ വൈസ് പ്രസിഡന്റുമാരായ കെ.ജെ. ആന്റണി, ആർ..അശോകൻ, എ.പി. കൃഷ്ണകുമാർ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.ആർ. പുഷ്പകുമാർ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ.രാജേശ്വരൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാജു പുളിക്കൽ, സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി പി.സുനിൽകുമാർ, കൊല്ലം ജില്ലാ പ്രസിഡന്റ് ജി.ശുഭവർമ്മ രാജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |