പരവൂർ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ദേവലാൽ ഡി മാക്സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉദയൻ തപസ്യ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ജില്ലാ സെക്രട്ടറി ജിജോ പരവൂർ ആദരിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സംസ്ഥാനകമ്മിറ്റി അംഗം അരുൺ പനയ്ക്കൽ വിതരണം ചെയ്തു. ദേവരാജൻ മാസ്റ്ററുടെ ജീവചരിത്രം ചിത്രങ്ങളിലൂടെ ലോകത്തെ അറിയിച്ച യൂണിറ്റ് അംഗം ജിജോ പരവൂരിനെ സമ്മേളനത്തിൽ ആദരിച്ചു. ജില്ല പി.ആർ.ഒ അനിൽ വേളമാനൂർ, മേഖല സെക്രട്ടറി വിജയകുമാർ ഫ്ലാഷ്, ട്രഷറർ അനുരൂപ്. വൈസ് പ്രസിഡന്റ് വിജയകുമാർ, ട്രഷറർ അഖിൽ എന്നിവർ സംസാരിച്ചു. മുൻ ജില്ലാ സെക്രട്ടറി വിൽസൺ ആന്റണി ഫോട്ടോഗ്രഫി ക്ലാസ് നയിച്ചു. ഭാരവാഹികളായി ശ്രീകുമാർ (പ്രസിഡന്റ്), സിദ്ദിഖ് (സെക്രട്ടറി), ബൈജു കോതേരി (വൈസ് പ്രസിഡന്റ്), അഖിൽ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |