കൊല്ലം: പ്രൊഫഷണലുകൾക്കായി മഡ്രാസ് ഐ.ഐ.ടിയിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ എക്‌സിക്യുട്ടീവ് എം.ബി.എ പ്രോഗ്രാമിൽ പ്രവേശനം. 3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 8, 9 തീയതികളിൽ ഐ.ഐ.ടി മഡ്രാസ് കാമ്പസിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. ബിസിനസ് ആപ്ടിറ്റ്യൂഡ്, ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, വെർബൽ എബിലിറ്റി എന്നിവ ആസ്പദമാക്കിയാണ് എഴുത്തുപരീക്ഷ. ഫലം ഡിസംബറോടെ പ്രഖ്യാപിക്കും. 2026 ജനുവരിയിൽ ക്ലാസ് ആരംഭിക്കും. ധനകാര്യം, എച്ച്.ആർ & ഒ.ബി, ഇന്റഗ്രേറ്റീവ് മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റം, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. വെബ്സൈറ്റ്: https://www.iitm.ac.in ഫോൺ: 9840572328,
ഇ-മെയിൽ: emba@iitm.ac.in, അപേക്ഷിക്കാനുള്ള ലിങ്ക്: https://doms.iitm.ac.in/emba.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |