കൊല്ലം: കേരള വാട്ടർ അതോറ്റിയിലെ പെൻഷൻകാരുടെ കൂട്ടായ്മ യുണൈറ്റഡ് ഫോറം ഒഫ് കേരളവാട്ടർ അതോറ്റി പെൻഷണേഴ്‌സ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 7ന് രാവിലെ 10ന് നിയമസഭാ മാർച്ചും 14 മുതൽ അനിശ്ചിതകാല സത്യഗ്രഹവും നടത്തും. കുടിശ്ശികയായ കമ്മ്യൂട്ടേഷൻ, പിഎഫ് ക്ലോഷർ ആനുകൂല്യങ്ങൾ, പെൻഷൻ പരിഷ്‌കരണ കുടിശ്ശിക തുടങ്ങിയവ അനുവദിക്കണമെന്നത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. യോഗം പെൻഷൻകൂട്ടായ്മ എൻജിനേഴ്‌സ് അസോ. ജില്ലാ പ്രസിഡന്റ് ജനാർദ്ദനൻനായർ ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്‌സ് അസോ. സംസ്ഥാന സെക്രട്ടറി ബാബുരാജ് അദ്ധ്യക്ഷനായി. അസോ. ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ, പെൻഷണേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബാലൻ, സെക്രട്ടറി റഹിം, പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഇ.ലതാകുമാരി, സെക്രട്ടറി എസ്.രവീന്ദ്രൻ, എൻജി. അസോ. ജില്ലാ സെക്രട്ടറി മത്യാസ് പയസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |