കൊല്ലം: മുൻ വിരോധത്താൽ സൈനികനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി കൊട്ടിയം പൊലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പേരയം വിനീത് ഭവനിൽ വിനീതാണ് (28) പിടിയിലായത്. തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുലിനാണ് (22) പരിക്കേറ്റത്. ആഗസ്റ്റ് 24ന് രാത്രി 8 ഓടെ കുടുബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ രാഹുലിനെ പ്രതിയും സുഹൃത്തും ചേർന്ന് തടഞ്ഞുനിറുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. രാഹുലിന്റെ ഒരു പല്ല് ഒടിഞ്ഞു. സഹോദരന്റെ ചെവിക്ക് പരിക്കേറ്റു. ചാത്തൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊട്ടിയം എസ്.എച്ച്.ഒ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ, സി.പി.ഒമാരായ പ്രവീചന്ദ്, നൗഷാദ്, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |