കൊല്ലം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത രണ്ടുപേരെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം ഗലീലിയോ നഗർ 107-ൽ ഫിജോയ് (22), പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ ജിത്തു (23) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 6ന് രാവിലെയായിരുന്നു സംഭവം. കൊല്ലം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ പെൺകുട്ടികളെ കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ ജിത്തു സ്കൂട്ടറിൽ കയറ്റി ഒന്നാം പ്രതിയുടെ സമീപം എത്തിച്ചു. തുടർന്ന് പ്രതികളുടെ വീടിന് സമീപമുള്ള പാർക്കിലെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയില്ലെന്ന് മനസിലാക്കിയ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് രാത്രി 10 മണിയോടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. കിളികൊല്ലൂർ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |