കൊല്ലം: ഇന്റർനാഷണൽ ഹെൽത്ത് കോ ഓപ്പറേറ്റീവ് ഓർഗനൈസേഷൻ (ഐ.എച്ച്.സി.ഒ) ഡയറക്‌ടർ ബോർ
ഡിലേക്ക് കൊല്ലം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്താകെയുള്ള സഹകരണ ആരോഗ്യ സ്ഥാപനങ്ങളുടെ ആഗോള സംഘടനയാണ് സ്‌പെയിനിലെ ബാഴ്‌സിലോണ ആസ്ഥാനമായ ഐ.എച്ച്.സി.ഒ. ഏഴംഗ ഡയറക്‌ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഷ്യാ - പസഫിക് റീജയണിൽ നിന്നാണ് പി.രാജേന്ദ്രൻ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുൻഗണനാക്രമം, പദ്ധതികൾക്കുള്ള ഫണ്ട് വകയിരുത്തൽ, ആസൂത്രണം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന സംഘടനയിലേക്ക് ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |