കൊച്ചി: ജപ്പാനുമായി 10 മേഖലകളിൽ സഹകരിക്കാനുള്ള ധാരണാപത്രം ഇന്തോ ജപ്പാൻ ചേംബർ ഒഫ് കൊമേഴ്‌സ് കേരള (ഇൻജാക്) ഘടകം സംഘടിപ്പിച്ച ജപ്പാൻമേളയിൽ ഒപ്പുവച്ചു.
വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം കൈമാറി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഇൻജാക്ക് പ്രസിഡന്റ് ഡോ. വിജു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽനിർമ്മാണം, ടൂറിസം, ഐ.ടി, ഊർജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ ഹെൽത്ത് കെയർ മേഖലകളിലാണ് സഹകരണം ശക്തമാക്കുക. ജപ്പാൻ- കേരള സഹകരണത്തിനുള്ള വിശദമായ പ്രവർത്തനരേഖ മൂന്നു മാസത്തിനകം തയ്യാറാക്കുമെന്ന് ഇൻജാക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |