പാഞ്ഞാൾ: തുടർച്ചയായി അഞ്ചാം വർഷവും നെൽക്കൃഷിയിറക്കിയിരിക്കുകയാണ് പാഞ്ഞാൾ ഗ്രാമീണ വായനശാല പ്രവർത്തകർ. വായനശാല നടത്തുന്ന ഇതര പ്രവർത്തനങ്ങൾക്കൊപ്പം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വായനശാല അംഗങ്ങൾ നേരിട്ടാണ് ഒരേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്നത്. ഉമ നെൽവിത്താണ് കൃഷി ഇറക്കിയിട്ടുള്ളത്. കൃഷിയിടത്തിലെ ഒട്ടുമിക്ക ജോലികളും ഇവർ തന്നെയാണ് ചെയ്യുന്നത്. ഈ വർഷത്തെ നെൽക്കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എം.അഷറഫ് നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എൻ.എസ്.ജെയിംസ്, കെ.വിജയ് ആനന്ദ്, കെ.അമ്മിണി, അജിത ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |