മൂന്നാർ: കുടുംബശ്രീ ജില്ലാ മിഷൻ ഇടുക്കി, പട്ടിക വർഗ്ഗ സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈബൽ പ്രീമിയർ ലീഗ് (ഐ. പി. എൽ ) ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നും നാളെയുമായി മൂന്നാറിൽ നടക്കും. ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിങ് സെന്റർ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള യൂത്ത് ക്ലബ് അംഗങ്ങളുടെ കായികശേഷി പ്രോത്സാഹിപ്പിക്കുക, അവബോധം വളർത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ഇന്ന് നടക്കുന്ന ചടങ്ങിൽ. രാജ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ നിരവധി ടീമുകൾ മാറ്റുരയ്ക്കും. കുടുംബശ്രീയുടെ പട്ടിക വർഗ്ഗ സുസ്ഥിര വികസന പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാകും ട്രൈബൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്.കുടുംബശ്രീ ജില്ലാ മിഷൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിലും തുടർ മത്സരങ്ങളിലുംപങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |