കൊട്ടാരക്കര: അച്ഛൻ പരിശീലിപ്പിച്ചു, ആഷ്ലി അന്ന അനിലിന് സീനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ഒന്നാം സമ്മാനം. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് ആഷ്ലി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അമ്പലംമുക്ക് സി.എൻ കോട്ടേജിൽ സി.അനിലിന്റെയും അദ്ധ്യാപികയായ നിഷയുടെയും മകളാണ്. അനുജത്തി ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി അയാന അന്ന അനിൽ കൊല്ലം സായി മെമ്പറാണ്. കായികതാരമായ അനിൽ ജില്ലാ പൊലീസ് മീറ്റിൽ ജാവലിൻ ത്രോയിലും ഓട്ടത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. വെറ്ററൻസ് വിഭാഗത്തിൽ മറ്റ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഷോട്ട് പുട്ട് സ്വന്തമായി വാങ്ങിയാണ് മകളെ പരിശീലിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |