കൊല്ലം: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ 'ഓക്സിലറി ജെൻസിങ്ക് സി.ഡി.എസ് മീറ്റ് @25' ന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ തുമ്പോടൻ അദ്ധ്യക്ഷനായി.
സംസ്ഥാനത്ത്, കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ വിപുലീകരിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും വേണ്ടി കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച് പ്രത്യേക ക്യാമ്പയിനാണ് ഓക്സല്ലോ. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 1265 പേരെ പുതുതായി ചേർത്തു. യുവതലമുറയിലെ വികസന തൽപരരായ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കി വിവിധ തൊഴിൽസാദ്ധ്യതകൾ കണ്ടെത്തുന്നതിനും സി.ഡി.എസ്തല സംഗമത്തിലൂടെ ലക്ഷ്യമിടുന്നു.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ആർ.എസ്.അഞ്ചു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി.എ.പ്രിയ, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.എസ്.സുനിത, രാഖി ചന്ദ്രൻ, എസ്.അഞ്ചു, അക്കൗണ്ടന്റ് സൗമ്യ പ്രദീപ്, ഓക്സിലറി ആർ.പി.ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |