കൊല്ലം: വിപണിയിൽ പത്തുലക്ഷം രൂപ വിലമതിക്കുന്ന 22.37 കിലോ കഞ്ചാവുമായി 53 കാരൻ പിടിയിൽ. മയ്യനാട് കൈതപ്പുഴയിൽ സുനിൽ മന്ദിരത്തിൽ അനിൽകുമാറാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിൽ 12 പായ്ക്കറ്റുകളിലായി പെട്ടിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ മുമ്പ് രണ്ട് തവണ ഇയാൾ പിടിയിലായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്. ഓരോ തവണ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുകയാണ് പതിവ്. നാളുകളായി ഇയാൾ ഡാൻസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. സി.ഐ അനിൽ കുമാർ, എസ്.ഐ നിയാസ്, എസ്.ഐ അശ്വനി, സി.പി.ഒ രാഹുൽ എന്നവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |