കൊല്ലം: 2031 ലെ കേരളത്തിലെ മൃഗസംരക്ഷണ മേഖല എങ്ങനെയായിരിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി സർക്കാർ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ 21ന് രാവിലെ 10ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. പാൽ ഉൽപ്പാദനരംഗം, മാംസം, മുട്ട ഉൽപ്പാദനരംഗം എന്നിങ്ങനെ പ്രത്യേക വിഷയ മേഖലകളെ അടിസ്ഥാനമാക്കിയാണ് സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ശാസ്ത്രജ്ഞരും വിദഗ്ദ്ധരും കർഷകരും പങ്കെടുക്കും. മൃഗസംരക്ഷണ മേഖലയിൽ നിർമിതബുദ്ധിയും ചാറ്റ്‌ബോട്ടുകളും ഉപയോഗിച്ചുള്ള വിവര സാങ്കേതികവിദ്യയുടെ സംയോജനവും പ്രയോജനപ്പെടുത്തും. സർക്കാരിന്റെ പത്തുവർഷത്തെ നേട്ടങ്ങളും ചർച്ചാനിർദ്ദേശങ്ങളും സർക്കാരിന് സമർപ്പിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |