കൊല്ലം: ഓർമ്മ ശക്തിയുടെ മികവിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടിയ രണ്ടര വയസുകാരി നാടിന് അഭിമാനമായി. തേവലക്കര മുള്ളിക്കാല സ്വദേശികളായ ശരത്ത് - ശ്രീലക്ഷ്മി ദമ്പതികളുടെ മകൾ എസ്.മിഴിയാണ് നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, പച്ചക്കറികൾ, പൂവുകൾ, പ്രൊഫഷണൽസ്, വാഹനങ്ങൾ, ശാരീരത്തിന്റെ ഭാഗങ്ങൾ, വിവിധ ആംഗ്യങ്ങൾ എന്നിവ അതിവേഗത്തിൽ തിരിച്ചറിഞ്ഞാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം നേടിയത്. മകൾക്ക് ചില കാര്യങ്ങൾ അനായാസമായി ഓർത്തുവയ്ക്കാൻ കഴിയുന്നുണ്ടെന്ന് രക്ഷിതാക്കൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തിരക്കിനിടയിലും ഒഴിവുസമയം കണ്ടെത്തി മകളുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചു. റെക്കാർഡ് കരസ്ഥമാക്കിയതോടെ മിഴിക്ക് നാടിന്റെ അഭിനന്ദന പ്രവാഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |