ഇരവിപുരം: പഴയ വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വ്യാപാര മേഖലയിൽ സെക്കൻഡ് ഹാൻഡ് വാഹന വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വൈ.സുമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ്, ട്രഷറർ ജോൺസൻ ചാക്കോ, താലൂക്ക് ഭാരവാഹികളായ ഷംനാദ്, മുജീവ്, ബിജു, ആലുവിള ഹുസൈൻ, കൊട്ടാരക്കര വിജേഷ്, അനിലാൽ, സജീർ കുമ്മിൾ, വിനോദ് പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |