
കൊല്ലം: കക്കൂസ് മാലിന്യവും മലിനജലവും സംസ്കരിക്കുന്ന ചെറിയ എട്ട് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ നഗരസഭയുടെ പദ്ധതി. നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി ചെലവിലാണ് നിർമ്മാണം. കൊല്ലം കോർപ്പറേഷൻ ആസ്ഥാനത്തും ഗുരുതര മാലിന്യസംസ്കരണ പ്രശ്നം നിലനിൽക്കുന്ന മറ്റ് ഏഴിടങ്ങളിലുമാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന ഏജൻസി തന്നെ നിശ്ചിതകാലത്തേക്ക് പരിപാലിക്കണം. കൂടുതൽ കാലം പരിപാലിക്കുന്നതിനൊപ്പം ഉയർന്ന സംസ്കരണ ശേഷിയും ഉറപ്പാക്കുന്ന ഏജൻസിയുമായി കരാറൊപ്പിടും.
സ്ഥാപിക്കുന്ന സ്ഥലും തുകയും (ലക്ഷത്തിൽ)
കൊല്ലം കോർപ്പറേഷൻ ഓഫീസ്-75
മൂതാക്കര-15
ആറ്റുകാൽ സുനാമി കോളനി-15
പുതുവൽ സ്നേഹതീരം കോളനി-15
അനുഗ്രഹ സുനാമി കോളനി-15
ശക്തികുളങ്ങര സുനാമി കോളനി-15
ശക്തികുളങ്ങര പി.എച്ച്.സി-15
ഡിപ്പോ പുരയിടം-15
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |