പരവൂർ: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടന്നു. കോയമ്പത്തൂർ കെ.ജി ഹോസ്പിറ്റൽ ആക്സിഡന്റ ആൻഡ് കെയർ ടെക്‌നിഷ്യൻ നവീൻ, കാർഡിയാക് ടെക്നിഷ്യൻ ഷാരൻ എന്നിവർ ക്ലാസെടുത്തു. കുഴഞ്ഞു വീഴുന്ന ഒരാളിന് നൽകേണ്ട പ്രഥമ ശുശ്രുഷയായ സി.പി.ആർ, രക്തസ്രാവം, വസ്തുക്കൾ തൊണ്ടയിൽ കുടുങ്ങുമ്പോൾ നൽകേണ്ട പ്രഥമ ശുശ്രുഷ, പാമ്പ് കടി ഏൽക്കുമ്പോഴും ഹൃദയാഘാതം എന്നിവയ്ക്കും നൽകേണ്ട പ്രഥമ ശുശ്രൂഷകൾ, കൈകഴുകലിന്റെ പ്രാധാന്യം എന്നിവയെപ്റ്റി വിശദീകരിച്ചു. ക്ളാസ് കുട്ടികളിൽ പ്രഥമ ശുശ്രുഷയുടെ അവബോമുണ്ടാക്കി. പ്രിൻസിപ്പൽ സരമാദേവി, കോയമ്പത്തൂർ കെ.ജി ഹോസ്പിറ്റൽ കാർഡിയാക് ടെക്‌നിഷ്യൻ ശരത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |