ഇരവിപുരം: മുൻ ഡി.സി.സി പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.എ. അസിസിന്റെ 46-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഇന്നു വൈകിട്ട് നാലിന് കൊല്ലൂർവിള പള്ളിമുക്ക് പോസ്റ്റ് ഓഫീസ് മുക്കിലുള്ള എം.എസ്.എം ഓഡിറ്റോറിയത്തിൽ നടക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് നിർവഹിക്കും. സ്മാരക സമിതി പ്രസിഡന്റ് അഡ്വ. എ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ ഐ.എൻ.ടി.യു.സി, കോൺഗ്രസ് പ്രവർത്തകർ കൊല്ലൂർവിള മുസ്ലിം ജമാഅത്തിൽ പ്രാത്ഥന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |