പുനലൂർ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിജയിച്ച എൻ.എസ്.വി എച്ച്.എസ്.എസിലെ കായികതാരങ്ങൾക്കും അവർക്ക് പരിശീലനം നൽകിയവർക്കും സ്കൂളിലെ കായിക അദ്ധ്യാപകനെയും അനുമോദിച്ചു. ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീം താരം അജയകുമാർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ. പുഷ്പലത മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ഡി. ദിനേശൻ, വാർഡ് കൗൺസിലർ നാസില ഷാജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആർ. ഹരിദാസ്, ഹെഡ്മിസ്ട്രസ് ആർ.കെ. അനിത, സീനിയർ അസിസ്റ്റന്റ് ആർ. സിന്ധു എന്നിവർ സംസാരിച്ചു. വിജയിച്ച കായികതാരങ്ങൾക്ക് ദേശീയ ഫുട്ബോൾ താരം ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് സ്വാഗതവും എസ്.ആർ.ജി കൺവീനർ ഡി.അനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |