
കൊല്ലം: കേരള വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജവഹർ ബാലഭവനിൽ നടത്തിയ സിറ്റിംഗിൽ 24 കേസുകൾ തീർപ്പാക്കി. 70 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകൾ പൊലീസിനും ഒരെണ്ണം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും റിപ്പോർട്ടിനായി അയച്ചു. 41 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. യുവതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ബോധവത്കരണം ശക്തമാക്കും. വനിതാ കമ്മിഷന്റെ ആസ്ഥാന മന്ദിരത്തിലും റീജിയണൽ ഓഫീസുകളിലും പ്രായഭേദമന്യേ സൗജന്യ കൗൺസലിംഗ് ഉറപ്പാക്കുമെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. അഭിഭാഷകരായ ജെ. സീനത്ത് ബീഗം, എസ്.ഹേമ ശങ്കർ, സി.ഐ.ജോസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |