
കൊല്ലം: കൊല്ലത്ത് സി.ജി.എച്ച്.എസ് വെൽനെസ് സെന്റർ അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം അനുകൂല തീരുമാനം കൈക്കൊണ്ടതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നിലവിലുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് കൊല്ലം ഉൾപ്പടെയുള്ള ഏഴ് കേന്ദ്രങ്ങളിൽ സെന്റർ ആരംഭിക്കാൻ തത്വത്തിലുള്ള അംഗീകാരം നേരത്തെ നൽകിയിരുന്നു. ആദ്യഘട്ടം അനുവദിച്ച 22 സെന്ററുകൾക്ക് ധനകാര്യ എക്സ്പെൻഡിച്ചർ വിഭാഗത്തിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസം കൊണ്ടാണ് രണ്ടാംഘട്ട വെൽനസ് സെന്ററുകളുടെ നടപടിക്ക് കാലതാമസമുണ്ടായത്. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ഉത്തരവ് ഉൾപ്പടെ ധനകാര്യ എക്സ്പെൻഡിച്ചർ വിഭാഗം മന്ത്രാലയത്തിന് ഫയൽ കൈമാറും. അവിടെ നിന്നുള്ള അനുമതിക്കായി നടപടി സ്വീകരിക്കുമെന്നും എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |