കൊല്ലം: 2025 ലെ ഗാന്ധിഭവൻ നാഷണൽ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക നവോത്ഥാന പ്രവർത്തന മേഖലകളിൽ മുൻ എം.എൽ.എ കെ.എൻ.എ.ഖാദറിനെയും സാമുദായിക സമത്വ പ്രവർത്തന മേഖലകളിൽ എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രനെയും (വേണുവേട്ടൻ), ജീവകാരുണ്യ സാഹിത്യ മേഖലകളിൽ ഫാ. ബിജു.പി.തോമസ് നിരണത്തെയുമാണ് തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേശകനുമായിരുന്ന ടി.കെ.എ.നായർ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, പത്രപ്രവർത്തകർ പോൾ മണലിൽ എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. 26ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |