അഞ്ചൽ: സി.കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ സി.കേശവൻ അവാർഡ് സമർപ്പണം ഡിസംബർ 15ന് തിരുവനന്തപുരത്ത് നടക്കും. ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ ചെയർമാനും ആഗോള വ്യവസായിയുമായ നസീർ വെളിയിലാണ് ഈ വർഷത്തെ അവാർഡിന് അർഹനായത്. വൈകിട്ട് 4.30ന് പ്രസ് ക്ലബിൽ (ടി.എൻ.ജി ഹാൾ) നടക്കുന്ന സമ്മേളനം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അവാർഡ് സമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും. സി.കേശവൻ സ്മാരക സമിതി രക്ഷാധികാരിയും മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറുമായ അഡ്വ. കെ.രാജു അദ്ധ്യക്ഷനാകും. പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ സംബന്ധിക്കും. മാദ്ധ്യമ പ്രവർത്തകൻ അഞ്ചൽ ഗോപൻ പ്രശസ്തി പത്രം വായിക്കും. ശബരിഗിരി ഗ്രൂപ്പ് ഒഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. വി.കെ.ജയകുമാർ പ്രശസ്തി പത്രം സമർപ്പിക്കും. സി.കേശവൻ സ്മാരക സമിതി സ്ഥാപക ചെയമാനും ബേക്കൽ ടൂറിസം കോർപ്പറേഷൻ മുൻ എം.ഡിയുമായ ഷാജി മാധവൻ നസീർ വെളിയലിനെ പൊന്നാട അണിയിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി.തോമസ് കുട്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്, ലയൺസ് ഇന്റർനാഷണൽ മുൻ ഗവർണർ അഡ്വ. ജി.സുരേന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ, കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, ഗുരുദേവ സ്റ്റഡി സർക്കിൾ ജില്ലാ സെക്രട്ടറി ആയൂർ ഗോപിനാഥ് എന്നിവർ ആശംസാ പ്രസംഗം നടത്തും. സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ്.കെ അയിലറ സ്വാഗതവും സെക്രട്ടറി അഞ്ചൽ ജഗദീശൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |