
കൊല്ലം: നിറവ് സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ 14ന് ഉച്ചയ്ക്ക് 2ന് കടപ്പാക്കട കാമ്പിശേരി കരുണാകരൻ സ്മാരക ഹാളിൽ പുസ്തക അവലോകനവും കവിഅരങ്ങും നടത്തുന്നു. ജോസഫ്.ജി കരിത്തുറ രചിച്ച 'കയ്യൊപ്പ്' എന്ന കാവ്യസമാഹാരമാണ്ചർച്ച ചെയ്യുന്നത്. സാഹിത്യകാരൻ എ.റഹീംകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അവലോകനയോഗം മുൻ കേന്ദ്രസാഹിത്യഅക്കാഡമി ഉപദേശകസമിതി അംഗം ഡോ. കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരായ പ്രൊഫ. ഡോ.വെള്ളിമൺ നെൽസൺ, മയ്യനാട് അജയകുമാർ, എം.കെ.കരിക്കോട്, ചവറ ബെഞ്ചമിൻ, സ്റ്റാൻലി.എം മങ്ങാട്, ഹിലാരി അഗസ്റ്റിൻ, കുരീപ്പുഴ സിറിൾ, കൊല്ലം ശേഖർ, ബാബു.എൻ.കുരീപ്പുഴ, ആശ്രാമം ഓമനക്കുട്ടൻ, കുരീപ്പുഴ രാജേന്ദ്രൻ, എസ്.ജഗൽ മോഹൻ.സുചിത്ര.മഞ്ജുഷ എന്നിവർ സംസാരിക്കും. കവിഅരങ്ങ് കവി കെ.വി.ജ്യോതിലാൽ ഉദ്ഘാടനം ചെയ്യും. കവി രാജൻ.പി.തോമസ് അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |