
കൊല്ലം: മനുഷ്യാവകാശ സംരക്ഷണ നിയമത്തിൽ പറയുന്നപോലെ എല്ലാ ജില്ലകളിലും മനുഷ്യാവകാശ സ്പെഷ്യൽ കോടതി സ്ഥാപിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ജില്ലാ കമ്മിറ്റി സർക്കാരിനോടും ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടു. നിയമം നടപ്പിൽവന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കോടതികൾ സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ഫൗണ്ടേഷൻസിന്റെ മനുഷ്യാവകാശ ദിനാഘോഷം കൊല്ലത്തു സംഘടിപ്പിച്ച സെമിനാറിൽ കൊല്ലം ബാർ അസോ. മുൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ദയ അദ്ധ്യക്ഷയായി. രക്ഷാധികാരി അഡ്വ. ജി.വിജയകുമാർ, സെക്രട്ടറി അയത്തിൽ ശ്രീകുമാർ, എസ്.മോഹനകുമാർ, ഡോ. ജി.കെ.കുൻചാണ്ടിച്ചൻ, എസ്.ഗണേഷ്, ബി.ബാബു, സജീവൻ, എൻ.ഡി.മുരളീകൃഷ്ണൻ, ഉമാപതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |