കൊല്ലം: കെ.തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കായിക പുരസ്‌കാരത്തിന് 2025 ലെ സംസ്ഥാനത്തെ മികച്ച അത്‌ലറ്റായി കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുത്ത മുഹമ്മദ് അഷ്ഫക്കും മികച്ച ഫുട്‌ബാളറായി കേരള ഫുട്‌ബാൾ അസോസിയേഷൻ തിരഞ്ഞെടുത്ത എസ്.ആർ.ഷാരോണും അർഹരായി. മുഹമ്മദ് അഷ്ഫക് തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. എസ്.ആർ.ഷാരോൺ എസ്.ആർ, തൃശൂർ പുറനാട്ടുകര എസ്.ആർ.കെ.ജി.വി.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ 10-ാം ക്ലസ് വിദ്യാർത്ഥിയാണ്. ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 5ന് ക്യു.എ.സിഹാളിൽ ചേരുന്ന യോഗത്തിൽ 25,000 രൂപ വീതമുള്ള ക്യാഷ് അവാർഡും പുരസ്‌കാരങ്ങളും മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |