
കരുനാഗപ്പള്ളി: എം.ജി.എം ചിറ്റുമൂല ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'നവോത്ഥാനം സുരക്ഷിത സമൂഹം' എന്ന സന്ദേശത്തിൽ നടന്ന മണ്ഡലം വനിതാ സമ്മേളനം അബ്ദുറസാഖ് മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഫിയത്ത് കൊട്ടിലിൽ അദ്ധ്യക്ഷനായി. സാമൂഹ്യ സുരക്ഷയ്ക്ക് ധാർമ്മിക ജീവിതം എന്ന വിഷയത്തിൽ എം.ജി.എം സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ ചെറുമുക്കവും ഉത്തമ കുടുംബം ധാർമ്മിക ജീവിതം എന്ന വിഷയത്തെ അധികരിച്ച് മിൻഹ മുജീബ് മലപ്പുറവും മാതൃകാ ജീവിതം എന്ന സന്ദേശത്തിൽ അലിശാക്കിർ മുണ്ടേരിയും ക്ലാസ് നയിച്ചു. ജോർജിയ അറ്റ്ലാന്റയിൽ പി.എച്ച്ഡി ഫിസിക്സ് ഗവേഷണ പഠനത്തിന് 3 കോടി രൂപ ഗ്രാന്റ് ലഭിച്ച നിഹില നവാസ് കൊട്ടിലിനെ കെ.എൻ.എം ജില്ലാ വൈസ് പ്രസിഡന്റ് സലീംഹ മദാനിയും പ്രഭാഷകൻ അലിസാക്കിർ മുണ്ടേരിയും ചേർന്ന് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |