കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ പോളിംഗ് ശതമാനത്തിൽ തുടർച്ചയായി കുറവ്. 2015ൽ 74.9%. 2020ൽ 73.8 ശതമാനം. ഇക്കുറി 70.42 ശതമാനം. കൊല്ലം കോർപ്പറേഷനിൽ വാശിയേറിയ പോരാട്ടം നടന്നിട്ടും പോളിംഗ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോർപ്പറേഷനിൽ ഇക്കുറി 63.32 ശതമാനമാണ് പോളിംഗ്. 2015ൽ 69.12%. 2020ൽ 66.07%. ഒരു വിഭാഗമാളുകൾ വോട്ട് ചെയ്യാൻ വിമുഖത കാട്ടുന്നതിന് പുറമേ മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാത്തതുമാണ് കാരണമെന്നാണ് വിലയിരുത്തൽ.
കോർപ്പറേഷൻ ഡിവിഷനുകളിൽ സ്ഥലം മാറിപ്പോയ 300ലധികം വോട്ടർമാരുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ 50നും നൂറിനുമിടയിലും. സ്വന്തം പാർട്ടി സ്ഥാനാർത്ഥിയോടുള്ള താല്പര്യക്കുറവ് കാരണം വോട്ട് രേഖപ്പെടുത്താതിരുന്ന ചെറിയൊരു വിഭാഗവും ജില്ലയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |