
കൊല്ലം: രണ്ട് പഞ്ചായത്തുകളിൽ ഒരേ ചിഹ്നത്തിൽ മത്സരിച്ച ഇരട്ട സഹോദരിമാരിൽ ഒരാൾ വിജയിച്ചു. മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ കിടപ്രം വടക്ക് വാർഡിൽ മത്സരിച്ച എ.വിനിതയാണ് 20 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ പഴയചിറ വാർഡിൽ മത്സരിച്ച ഇരട്ട സഹോദരി എ.സുനിത യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മുന്നിൽ പരാജയപ്പെട്ടു. സി.പി.ഐ സ്ഥാനാർത്ഥികളായിട്ടാണ് ഇരുവരും മത്സരിച്ചത്. മൺറോത്തുരുത്ത് പെരിങ്ങാലം കിടപ്രം സുജിത്ത് ഭവനത്തിൽ പി. സോമന്റെയും എൻ.അംബികയുടെയും മക്കളാണ്. ക്ഷീരസംഘം സെക്രട്ടറിയും സി.പി.ഐ മൺറോത്തുരുത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ് ജയിച്ച വിനിത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
