SignIn
Kerala Kaumudi Online
Thursday, 19 February 2026 12.31 AM IST

തൊഴിലുറപ്പ് തകർക്കരുത്

Increase Font Size Decrease Font Size Print Page
tho

കൊല്ലം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിച്ച് മാനദണ്ഡങ്ങൾ അട്ടിമറിച്ച് വിബിജി റാംജി എന്ന പേരിൽ പദ്ധതി പുതുക്കി അവതരിപ്പിക്കാനുള്ള ബി.ജെ.പി നീക്കം പദ്ധതിയെ അട്ടിമറിക്കാനാണെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി. നേരത്തെ 90 ശതമാനം ഫണ്ടും കേന്ദ്രം ലഭ്യമാക്കിയിരുന്നു. പുതിയ പദ്ധതിയിൽ 60 ശതമാനം ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനം 40 ശതമാനം പണം കണ്ടെത്തുന്നതിന് പുറമെ, ചെലവ് അധികമായാൽ ബാദ്ധ്യത പൂർണമായും സംസ്ഥാനത്തിനാണ്. പദ്ധതിയുടെ ഭരണച്ചെലവും സംസ്ഥാനങ്ങൾ വഹിക്കണം. ബില്ലിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്നും പ്രമേയം വ്യക്തമാക്കി. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിഅമ്മ, ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ട്രഷറർ എ.എം.ഇക്ബാൽ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY