കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യ മദ്യപാനം ചോദ്യം ചെയ്ത പൊലീസുകാർക്കു നേരെ ആക്രമണം. ഗ്രേഡ് എസ്.ഐ ഉൾപ്പടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഗ്രേഡ് എസ്.ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. രാജീവിന്റെ തലയ്ക്കും ശ്രീജിത്തിന്റെ കൈമുട്ടിനും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. പ്രദേശവാസികളായ നാലുപേരെ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. രണ്ട് പേർ ഒളിവിലാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട് പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ലഹരി വില്പനയടക്കം തടയുകയായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് പൊതുസ്ഥലത്ത് മദ്യപിക്കുന്ന സംഘത്തെ പൊലീസ് ചോദ്യം ചെയ്തത്. വിദ്യാർത്ഥി സംഘടനാ നേതാവുൾപ്പടെയുള്ള സംഘമാണ് പൊലീസിനെ ആക്രമിച്ചതെന്നറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |