
കൊട്ടാരക്കര: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് സംഘ് ജില്ലാ സമ്മേളനം 10, 11 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. 10ന് രാവിലെ 10ന് സംഘകാര്യാലയത്തിൽ ജില്ലാ ഭാരവാഹി യോഗവും ഉച്ചയ്ക്ക് 2ന് ജില്ലാ കൗൺസിൽ യോഗവും ചേരും. സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 9.30ന് പ്രകടനം, 10.15ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.സരോജാക്ഷൻ പിള്ള അദ്ധ്യക്ഷനാകും. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിദ്യ, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം സന്തോഷ് ശ്രീസായി എന്നിവരെ ആദരിക്കും. 11.30ന് വനിതാ സമ്മേളനം ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്യും. ടി.ശാന്തകുമാരി അമ്മ അദ്ധ്യക്ഷയാകും. 12.30ന് സാംസ്കാരിക സമ്മേളനത്തിൽ ആർ.ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |