
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ബോട്ട് ജെട്ടിയിൽ ഒരുക്കിയ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കളക്ടർ എൻ.ദേവീദാസ് നിർവഹിച്ചു. വള്ളംകളിയുടെ പ്രചാരണാർത്ഥം ക്യു.എ.സി മൈതാനത്ത് ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ മത്സരം നടത്തി. ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവൻ, വിവിധ കമ്മിറ്റി അംഗങ്ങളായ എൻ.ചന്ദ്രബാബു, ഡോ. കെ.രാമഭദ്രൻ, ടി.കെ.സുൽഫി, അഡ്വ. ടി.സി.വിജയൻ, ഡോ. ഡി.സുജിത്, കുരീപ്പുഴ ഷാനവാസ്, എസ്.പ്രശാന്ത്, എം.മാത്യു, പെരിനാട് മുരളി, ക്ലാപ്പന മുഹമ്മദ്, എ.ഇഖ്ബാൽ കുട്ടി, ഷിബു റാവുത്തർ, സ്വാമിനാഥൻ, ഉപേന്ദ്രൻ മങ്ങാട്, അയത്തിൽ അപ്പുക്കുട്ടൻ, എം.എസ്.ശ്യാം കുമാർ, കെ.ദിലീപ് കുമാർ, ഹരീഷ് തെക്കടം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |