പരവൂർ: മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ മർദ്ദിക്കുകയും തുടർന്ന് ജാമ്യമില്ലാ കേസിൽ പ്രതിയാകുമെന്ന് കണ്ട് സി.പി.എം ഭരണ സ്വാധീനം ഉപയോഗിച്ച് മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും മർദ്ദിച്ച സി.പി.എം പ്രവർത്തകരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത പരവൂർ പൊലീസിന്റെ പക്ഷപാതപരമായ നടപടിയെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായി അപലപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ മേൽ സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലതാ മോഹൻദാസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |