കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ ഉത്പന്നങ്ങൾ ഇനി കെ-സ്റ്റോർ വഴി ലഭ്യമാകും. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പുമായി ചേർന്നാണ് വിൽപ്പന. ഉദ്ഘാടനം 13ന് രാവിലെ 9ന് തെക്കേവിള പുത്തൻനട കെ-സ്റ്റോർ അങ്കണത്തിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ എ.കെ.ഹഫീസ് ആദ്യവിൽപന നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കൺട്രോളർ ഒഫ് റേഷനിംഗ് സി.വി.മോഹനകുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാർ, കൗൺസിലർ ദീപിക പ്രമോജ് എന്നിവർ പങ്കെടുക്കും. കൊല്ലത്തിന്റെ കശുഅണ്ടിക്ക് വലിയ ഡിമാൻഡുള്ളതിനാലാണ് കെ - സ്റ്റോറിൽ ഉൾപ്പെടുത്തി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എം.ഡി കെ.സുനിൽ ജോൺ, ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |