കൊല്ലം: കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ ദേശീയപാത വികസന സ്തംഭനം മറികടക്കാൻ കളക്‌ടർ വിളിച്ച യോഗം ഉടക്കിപ്പിരിഞ്ഞു. കളക്ടർ ഇടയ്ക്ക് വച്ച് മറ്റൊരു യോഗത്തിന് പോയതും പഠനത്തിനൊപ്പം നിർമ്മാണവും നടക്കണമെന്ന് ദേശീയപാത അതോറിട്ടി നിലപാട് എടുത്തതുമാണ് കാരണം.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. നൗഷാദ്, സി.ആർ. മഹേഷ്, വിവിധ സ്ഥലങ്ങളിലെ സമരസമിതി ഭാരവാഹികൾ, ദേശീയപാത അതോറിട്ടി അധികതൃതർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. വൈകിട്ട് മൂന്നിന് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടതോടെ കളക്ടർ മറ്റൊരു യോഗത്തിനായി പോയി. ആർ.ഇ വാൾ പ്രശ്നം ആവർത്തിച്ച് പറയേണ്ടെന്ന നിർദ്ദേശവും സമരസമിതി നേതാക്കളെ ചൊടിപ്പിച്ചു. ഇതിനിടെ മണ്ണിന്റെ ബലക്കുറവ്, ആർ.ഇ വാളിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പഠനം നടക്കുന്നുണ്ടെങ്കിലും നിർമ്മാണം മുന്നോട്ടുകൊണ്ടുപോയേ പറ്റുവെന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ പറഞ്ഞതോടെ സമരസമിതി നേതാക്കൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |