കൊല്ലം: റേഷനരി പൊതുവിപണിയിൽ വിൽക്കാൻ കടത്തിക്കൊണ്ടു പോയെന്ന കേസിൽ ഒന്നാംപ്രതിയെ വെറുതെവിട്ടു. മുണ്ടയ്ക്കൽ പുത്തൻവീട്ടിൽ അയ്യപ്പൻ പിള്ളയെ ആണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലക്ഷ്മി ശ്രീനിവാസ് വെറുതെവിട്ടത്. 2013ലാണ് കേസിന് ആസ്പദമായ സംഭവം. തന്റെ സ്കൂട്ടറിൽ 50 കിലോ ഗ്രാം അരിയുമായി വരികയായിരുന്നു പ്രതി. പൊലീസ് റോഡിൽ തടഞ്ഞു നിറുത്തി പരിശോധിച്ച ശേഷം റേഷൻ അരിയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തു. അരിയും സ്കൂട്ടറും പിടിച്ചെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ് അവശ്യ സാധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. റേഷൻ അരി ആണെന്നതുൾപ്പെടെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താലാണ് പ്രതിയെ വെറുതെ വിട്ടത്. അഭിഭാഷകരായ അഡ്വ. എസ്.എം. ഷെറീഫ്, വി. ജിനേഷ്, ജി. ബിന്ദുസാരൻ എന്നിവർ പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |