SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

രക്തസാക്ഷിത്വ ദിനം ആചരിച്ചു

Increase Font Size Decrease Font Size Print Page

കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ 78 -മത് രക്തസാക്ഷിത്വദിനം ആചരിച്ചു. ഫോറംസംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.ഗാന്ധിയൻ ജോൺ മാത്യൂ കുട്ടനാട് അദ്ധ്യക്ഷനായി. കാവനാട് മുതൽ ഉമയനല്ലൂർ വരെയുള്ള റോഡിന് എം.ജി.റോഡെന്ന് നാമകരണം ചെയ്യണമെന്നും കൊല്ലം ചിന്നക്കട ട്രാഫിക്ക് ഐലന്റിൽ ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തകിടി കൃഷ്ണൻ നായർ, എ.കെ.രവീന്ദ്രൻ നായർ,നിധീഷ് ജോർജ്,പ്രൊഫ. ഡി.എം.എ.സലീം,സലാഹുദീൻ കുന്നുവിള,ആർതർ ലോറൻസ്,ബി.ധർമ്മ രാജൻ,പ്രൊഫ. കെ.കൃഷ്ണൻ,പ്രൊഫ. കെ.ജി.മോഹൻ,കെ.അനിൽ കുമാർ,സി.ശശിധരൻ,സെബാസ്റ്റ്യൻ തേവലക്കര,ഓച്ചിറ യൂസഫ് കുഞ്ഞ്,പി.എൻ.ബാബുകുട്ടൻ,എസ്.അജിത് കുമാർ,എ.സൗദ,ലൈല മോനച്ചൻ,ഗ്രേസി ജോർജ്,അജന്ത ജ്വോഷ്വാ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY