SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.45 AM IST

വന്യജീവി ബോർഡ് പുന:സംഘടിപ്പിക്കണം

Increase Font Size Decrease Font Size Print Page

കൊല്ലം: വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോൾ അതിനെതിരെ നയപരമായ തീരുമാനങ്ങളെടുക്കേണ്ട കാലാവധി കഴിഞ്ഞ വന്യ ജീവി ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.1972 ലെ വനംവന്യ ജീവി സംരക്ഷണ നിയമപ്രകാരം വർഷത്തിൽ രണ്ട് പ്രാവശ്യമെങ്കിലും യോഗം ചേർന്ന് വന്യ ജീവി വിഷയവുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാനും സർക്കാരിന് ഉപദേശം നൽകാനും ചുമതലയുള്ള നിയമപരമായ സമിതിയാണ് വന്യ ജീവി ബോർഡ്. രൂക്ഷമായ കാട്ടുപന്നി ആക്രമണത്തെ ഫലപ്രദമായി നേരിടുന്ന സംസ്ഥാനത്തെ തോക്ക് ലൈസൻസികളുടെ പുതുക്കൽ അപേക്ഷകൾ കാരണമില്ലാതെ വൈകിക്കുന്നത് കാർഷിക മേഖലയ്ക്ക് നാശം വരുത്തുന്നെന്നും കൂടുതൽ തോക്ക് ലൈസൻസുകൾ അനുവദിക്കണമെന്നും ഗൺലൈസൻസീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായി വിളക്കുപാറ ദാനിയേൽ മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.