SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.32 PM IST

കേന്ദ്ര ബഡ്ജറ്റ് നിരാശാജനകം:എൻ.കെ. പ്രേമചന്ദ്രൻ

Increase Font Size Decrease Font Size Print Page

കൊല്ലം: കേന്ദ്ര ബഡ്ജറ്റ് നിരാശാജനകവും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപി​ച്ചു. സർക്കാരിന്റെ സാമ്പത്തിക സർവ്വേയിൽ കണ്ടെത്തിയിട്ടുള്ള ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാര നിർദ്ദേശിക്കാനും നിർദ്ദശമില്ല. കശുഅണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുവാൻ നടപടി വേണമെന്ന നിരന്തരമായ ആവശ്യം പരിഗണിക്കുകയും പ്രതിസന്ധി പരിഹരിക്കുവാൻ കശുഅണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. അപൂർവ ധാതുക്കളുടെ ശേഖരമുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് റെയർ എർത്ത് മിനറൽസ് കോറിഡോർ സ്ഥാപിക്കുമ്പോൾ ഖനനവും വേർതിരിക്കലും പൂർണമായും പൊതുമേഖലയിൽ നിലനിൽക്കുന്നതാണെങ്കിൽ സ്വാഗതാർഹമാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള സ്റ്റാറ്റസ്‌കോ ബഡ്ജറ്റാണ് ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ചതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.