SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.42 PM IST

എസ്.എൻ. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കരാർ ജീവക്കാർക്ക്‌ സംഘടന

Increase Font Size Decrease Font Size Print Page
tr

കൊല്ലം: എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ നേതൃത്വത്തിൽ എസ്‌.ജെ.ഒ.യു എംപ്ലോയിസ് യൂണിയൻ രൂപീകരിച്ചു. ഓപ്പൺ യൂണിവേഴ്‌സിറ്റി വെള്ളയിട്ടമ്പലം അക്കാഡമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന രൂപീകരണ സമ്മേളനം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹൻ ഉദ്‌ഘാടനം ചെയ്തു.ഡോ പി രാഘവൻ അദ്ധ്യക്ഷനായി.അഡ്വ. ജി മുരളീധരൻ,ബാജി സേനാധിപൻ,ഡോ. കെ.ജി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. ജി.മുരളീധരൻ (പ്രസിഡന്റ്‌), ആർ. അജികുമാർ,ആയിഷ ഷെരീഫ്,എം.എസ്. നിധിൻ (വൈസ് പ്രസിഡന്റുമാർ), ഡോ.കെ.ജി.കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി), ടി.എ.അസിംബാബു,ഷെറീന ഷാജഹാൻ (ജോയിന്റ്‌ സെക്രട്ടറി), ബാജി സേനാധിപൻ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY