കൊല്ലം : ഇ.എസ്.ഐ റീജിയണൽ ബോർഡ്, കൊല്ലത്ത് സ്ഥാപിക്കാൻ തീരുമാനിച്ച മെഡിക്കൽ കോളേജിന് സംസ്ഥാന ഗവൺമെന്റ് എൻ.ഒ.സി നൽകുന്നതിൽ വരുത്തുന്ന കാലതാമസം രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു.
ഇ.എസ്.ഐ കോർപ്പറേഷൻ കൊല്ലം ആശ്രാമത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോട് അനുബന്ധമായി ആരംഭിക്കുന്ന മെഡിക്കൽ കോളേജ് പൂർത്തീകരണ ഘട്ടത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പ് നൽകേണ്ട എൻ.ഒ.സിയുടെ കാര്യത്തിൽ വരുത്തുന്ന കാലതാമസം രാഷ്ട്രീയ പ്രേരീതമാണെന്നും എത്രയും വേഗം എൻ.ഒ.സി നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെതിരെ തൊഴിലാളികൾ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
