SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.36 PM IST

സിദ്ധാർത്ഥ ലിറ്റററി ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

Increase Font Size Decrease Font Size Print Page
kp-
സിദ്ധാർത്ഥ ലിറ്ററി ഫെസ്റ്റിന് ശ്രീ കെ പി സജി നാഥ് ഭദ്രദീപം തെളിയിക്കുന്നു ഫെസ്റ്റ് ചെയർമാൻഇളവൂർ ശ്രീകുമാർ !സിദ്ധാർത്ഥ ഫൗണ്ടേഷൻ ചെയർമാൻ സജീമംഗലത്ത്.സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ .പ്രിൻസിപ്പൽ ശ്രീമതി രോഹിണി വി.എൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മഹേശ്വരി എന്നിവർ സമീപം

കൊല്ലം: സിദ്ധാർത്ഥ ലിറ്റററി ഫെസ്റ്റിന്റെ ആദ്യദിനമായ ഇന്നലെ നടന്ന ചിൽഡ്രൻസ് ഫെസ്റ്റ് കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. വഹിച്ച യോഗത്തിൽ ഫെസ്റ്റ് ചെയർമാൻ ഇളവൂർ ശ്രീകുമാർ സ്വാഗതം പറഞ്ഞു. നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന നാസിമുദീൻ ലബ്ബ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം മഹേശ്വരി, കവി കെ. സജീവ് കുമാർ, കോ ഓർഡിനേറ്റർ പ്രേംഷാജ് പള്ളിമൺ, സ്കൂൾ പ്രിൻസിപ്പൽ രോഹിണി, പി.ടി.എ പ്രസിഡന്റ് ഗിരിഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചങ്ങാത്തം കൂടാം പുസ്തകമായി കവി ശശിധരൻ കുണ്ടറ അവതരിപ്പിച്ചു. ദൃശ്യ ഗോപിനാഥിന്റെ ഓട്ടൻ തുള്ളൽ വേറിട്ട അനുഭവമായി. പ്രഭാഷകൻ വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. ഇന്ന് ആരംഭിക്കുന്ന ദ്വിദിന സാഹിത്യ ക്യാമ്പും ലിറ്റററി ഫെസ്റ്റും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY