കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജ് ആക്കുന്നതിന് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ചതിവാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ പറഞ്ഞു. ഇ.എസ്.ഐ കോർപ്പറേഷൻ ഇന്ത്യയിൽ അനുവദിച്ച 10 മെഡിക്കൽ കോളേജുകളിൽ ഒന്നാണ് കൊല്ലത്തേത്. 600 കോടി രൂപയാണ് ഇതിനു വേണ്ടി ഇ.എസ്.ഐ കോർപ്പറേഷൻ അനുവദിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ശ്രമഫലമായിട്ടാണ് കോർപ്പറേഷൻ യുക അനുവദിച്ചത്.
50 വിദ്യാർത്ഥികൾക്ക് ഈ വർഷം എം.ബി.ബി.എസിന് അഡ്മിഷൻ ലഭിക്കുമായിരുന്നു. ഇ.എസ്.ഐ തൊഴിലാളികളുടെ മക്കളായ 10 പേർക്ക് പ്രവേശനം ഉറപ്പായിരുന്നു. കോളേജിന് തുരങ്കം വയ്ക്കാൻ തീരുമാനിച്ചത് കൊല്ലത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
