SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.17 PM IST

എം.ഡി.എം.എയുമായി 2 പേർ പിടിയിൽ

Increase Font Size Decrease Font Size Print Page

കൊല്ലം: പ്ളസ്ടു വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ 23 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പൊലീസും സംയുക്തമായി ഇന്നലെ കേരള പുരത്ത് നിന്നാണ് പടപ്പക്കര ബിന്ദു ഭവനിൽ ബിബിൻ തോമസിനെയും (20) വിദ്യാർത്ഥിയെയും പിടികൂടിയത്. ബംഗളുരുവിൽ നിന്ന് ട്രെയിൻ മാർഗമാണ് എം.ഡി.എം.എ കൊണ്ടുവന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കൊല്ലം റൂറൽ എസ്.പി ടി.കെ.വിഷ്ണു പ്രതീപിന്റെ നിർദ്ദേശനുസരണം കുണ്ടറ സി.ഐ സുനു കുമാർ, എസ്.ഐമാരായ പ്രജീഷ്, കിരൺ, സി.പി.ഒമാരായ മെൽവിൻ, രാജേഷ്, മധു, റൂറൽ ഡാൻസഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY