കൊല്ലം: ജില്ലയിൽ പരവൂർ മുനിസിപ്പാലിറ്റിയിലും ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പേരയം, മേലില, കരീപ്ര, ചടയമംഗലം ഗ്രാമപഞ്ചായത്തുകളിലേക്കും പട്ടികജാതി പ്രൊമോട്ടർമാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു / തത്തുല്യം. പ്രായപരിധി: 18- 40. അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരാകണം. അപേക്ഷകരുടെ അഭാവത്തിൽ സമീപ തദ്ദേശസ്ഥാപനത്തിൽ നിന്നുള്ളവരെയും പരിഗണിക്കും. ഓണറേറിയം: പ്രതിമാസം 10,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 16ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/കോർപ്പറേഷൻ ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0474 2794996
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
